ദേശീയ സെമിനാർ സമാപിച്ചു

Monday 24 November 2025 12:44 AM IST

അമലഗിരി : ബി.കെ കോളേജ് അമലഗിരിയിലെ ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി വിഭാഗവും ബോട്ടണി വിഭാഗവും സംയുക്തമായി ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെക്കുറിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും മൈക്രോബയോളജിസ്റ്റ് സൊസൈറ്റിയുടേയും സഹകരണത്തോടെ നടത്തിയ സെമിനാർ ഡോ. ജി. കെ ശിവകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ലില്ലി റോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) മിനി തോമസ് സ്വാഗതവും , സെമിനാർ കൺവീനർ ഡോ. അമ്പിളി പി. നന്ദിയും പറഞ്ഞു.