പൂർവ വിദ്യാർത്ഥി സമ്മേളനം 25ന്
Monday 24 November 2025 1:44 AM IST
ഏറ്റുമാനൂർ : ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ പി.ടി കോളേജ് പൂർവ വിദ്യാർത്ഥി സമ്മേളനം 25 ന് നടക്കും. ലോട്ടസ് തിയേറ്ററിന് സമീപമുള്ള വികസന സമിതി ഹാളിൽ വൈകിട്ട് 4. 30 ന് കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കേരള ന്യൂനപക്ഷ വികസന ധനകാര്യകാര്യ കോപ്പറേഷൻ ചെയർപേഴ്‌സൺ സ്റ്റീഫൻ ജോർജ്, അഡ്വ. വി.ബി ബിനു, സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ഫാ.മാണി കല്ലാപ്പുറം, ഇമാം ഹാഫിസ് മുഹമ്മദ് അഷ്‌കർ ബാഖവി തുടങ്ങിയവർ പങ്കെടുക്കും.