തിരഞ്ഞെടുപ്പ് ടോക്ക് ഷോ
Monday 24 November 2025 12:45 AM IST
കോട്ടയം : നാടറിഞ്ഞ് വോട്ട് ചെയ്യാമെന്ന ആഹ്വാനത്തോടെ ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ തിരഞ്ഞെടുപ്പ് ടോക്ക് ഷോ സംഘടിപ്പിച്ചു. സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തി, എസ്.ഐ.ആർ ഫോം പൂർത്തീകരണം, തിരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ, ഹരിത പെരുമാറ്റചട്ടം എന്നിവ ചർച്ചാ വിഷയങ്ങളായി.
ലീപ് ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷറഫ് പി. ഹംസ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.ശ്രീലേഖ, സ്വീപ്പ് നോഡൽ ഓഫീസർ പി.എ.അമാനത്ത്, ജില്ലാതല മാസ്റ്റർ ട്രെയിനർമാരായ വി.എ. ഷാനവാസ്, ലാലുമോൻ ജോസഫ്, സന്ദീപ് പി. സദൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് എന്നിവർ പങ്കെടുത്തു.