കേന്ദ്ര സർക്കാർ ഏറ്റെടുക്കണം

Monday 24 November 2025 12:52 AM IST

കോട്ടയം: ശബരിമലയെയും വിശ്വാസ സമൂഹത്തെയും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ശബരിമലയിലെ വിശ്വാസ ആചാര അനുഷ്ഠാനങ്ങൾ പൂർണ്ണമായും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. പ്രധാനമന്ത്രിയായ നരേന്ദ്രമോദിയിൽ മാത്രമാണ് വിശ്വാസികൾക്ക് പ്രതീക്ഷയുള്ളത്. ശബരിമല സ്വർണ്ണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഇതുവരെ അറസ്റ്റിലായവർ വെറും പരൽ മീനുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.