അഡ്വ.എം.രാമൻകുട്ടി
Sunday 23 November 2025 6:08 PM IST
തൃശൂർ: കേരള ബാർ കൗൺസിൽ അംഗമായ അയ്യന്തോൾ പുതൂർക്കര മഠത്തിൽ വീട്ടിൽ അഡ്വ.എം.രാമൻകുട്ടി (75) കുഴഞ്ഞുവീണ് മരിച്ചു. ബാർ കൗൺസിലുമായി ബന്ധപ്പെട്ട യോഗത്തിനായി ലക്ഷദ്വീപിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ കുളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. ഭാര്യ: അംബിക. മക്കൾ: പാർവതി, ലക്ഷ്മി, വിഷ്ണു. മരുമക്കൾ: ഗോകുൽ, നിതിൻ.