ബ്ളോക് ബസ്റ്ററിലേക്ക് എക്കോ, നായകനിരയിലേക്ക് കയറി സന്ദീപ് പ്രദീപ്
നായകനിരയിലേക്ക് കയറി സന്ദീപ് പ്രദീപ്
ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിന്റെ എക്കോ 2 ദിവസം കൊണ്ട് ലോക വ്യാപകമായി 3 കോടി 50 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ട്. മികച്ച അഭിപ്രായം വ്യാപകമായതിനാൽ ഇന്നലെ മുതൽ സ്ക്രീനുകളുടെയും ഷോകളുടെയും എണ്ണം കൂടി . സന്ദീപ് പ്രദീപ് എന്ന യുവനടന്റെ കരിയറിൽ വലിയ നേട്ടം സമ്മാനിക്കുകയാണ് എക്കോ. ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം തുടങ്ങിയ സിനിമകളിൽ തിളങ്ങിയ താരം ആണ് സന്ദീപ് പ്രദീപ് . ബ്ളോക് ബസ്റ്ററായ കിഷ്കിന്ധാ കാണ്ഡത്തിനുശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശും വീണ്ടും ഒരുമിക്കുന്ന എക്കോ പീരിഡ് മിസ്റ്ററി ഡ്രാമ ആണ്.
സൗരബ് സച്ചിദേവ്,നരേൻ, വിനീത്,അശോകൻ, ബിനു പപ്പു,രഞ്ജിത്ത് ശേഖർ,സഹീർ മുഹമ്മദ്,ബിയാനാ മോമിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ. കെ ജയറാം ആണ് നിർമ്മാണം. സംഗീതം-മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, വിതരണം-ഐക്കൺ സിനിമാസ്, പി .ആർ . ഒ പ്രതീഷ് ശേഖർ.