ഇരുളിൽ നിവിൻ പോളിയുടെ വാൾട്ടർ
Monday 24 November 2025 6:00 AM IST
ബെൻസ്’ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി. ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ‘ബെൻസ് എന്ന ചിത്രത്തിൽ വാൾട്ടർ എന്ന സ്റ്റൈലിഷ് വില്ലൻ കഥാപാത്രം ആണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ബെൻസിന്റെ ലൊക്കേഷൻ ചിത്രങ്ങൾ നിവിൻ പോളി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഇരുളിൽ നിന്നും നടന്നു വരുന്ന നിവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ അണിഞ്ഞ് സ്വർണ പല്ലും വച്ച് ഉഗ്രരൂപത്തിലാണ് നിവിൻ എത്തുന്നത് . ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ. പാഷൻ സ്റ്റുഡിയോസ്, ജി സ്ക്വാഡ്, ദ റൂട്ട് എന്നീ ബാനറിൽ ആണ് നിർമ്മാണം.