അഘോരി സന്യാസിയായി ബാലയ്യ, അഖണ്ഡ 2 ട്രെയിലർ
നന്ദമുരി ബാലകൃഷ്ണ നായകനായി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന അഖണ്ഡ 2: താണ്ഡവം" ട്രെയ്‌ലർ പുറത്ത്.രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ബാലകൃഷ്ണ എത്തുന്ന ചിത്രം ഗംഭീര ആക്ഷൻ രംഗങ്ങളും സനാതന ധർമ്മവുമായി ചേരുന്ന കഥാ സന്ദർഭങ്ങളും കോർത്തിണക്കി ഒരുക്കി എന്ന സൂചനയും നൽകുന്നുണ്ട്.
കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ ഒരു കഥാപാത്രം . പഞ്ച് ഡയലോഗും തമന്റെ പശ്ചാത്തല സംഗീതവുമാണ് ട്രെയിലർ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം. ബോയപതി ശ്രീനു - നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം. ആദി പിന്നിസെട്ടി. ഹർഷാലി മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, ഡിസംബർ 5ന് ആഗോള റിലീസായി എത്തും. പി.ആർ. ഒ- ശബരി.