ദേവീ കൃഷ്ണയെ ആദരിച്ചു

Monday 24 November 2025 12:31 AM IST

വൈക്കം : ഐ. പി. എസ് ലഭിച്ച ദേവീ കൃഷ്ണയെ സീനിയർ ചേംബർ വൈക്കം ലീജിയൺ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. വൈക്കം ക്ലബ് അംഗമായ ക്യാപ്ടൻ പീതാംബരൻ, പ്രിയ ദമ്പതികളുടെ മകളാണ് ദേവീകൃഷ്ണ. ബംഗാൾ കേഡറിലാണ് ആദ്യ നിയമനം. സീനിയർ ചേംബർ ദേശീയ വൈസ് പ്രസിഡന്റ് കെ. പി. വേണുഗോപാൽ, സീനിയർ ചേംബർ സെക്രട്ടറി സിദ്ധാർഥൻ, വൈക്കം നന്ദനൻ, അഡ്വ. എം. പി. മുരളീധരൻ,സാബു വർഗീസ്, നാരായണൻ നായർ, ട്രഷറർ ബാഹുലയൻ തുടങ്ങിയവർ പ്രസംഗിച്ചു.