കർണാടകയിൽ ട്രെയിൻ തട്ടി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട സ്വദേശികൾ
Sunday 23 November 2025 7:20 PM IST
ബംഗളുരു: കർണാടകയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബി.എസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയിൽവേട്രാക്ക് മുറിച്ച് കടക്കുമ്പോഴായാിരുന്നു അപകടം. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളാണ്. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിൻ. സ്റ്റെറിൻ റാന്നി സ്വദേശിയാണ്.