കാൽവഴുതി വീണ് സ്ഥാനാർത്ഥിയ്ക്ക് പരിക്ക്
Monday 24 November 2025 12:26 AM IST
നെല്ലിയാനി : കാൽവഴുതി വീണ് മുത്തോലി പഞ്ചായത്ത് കാണിയക്കാട് വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ചാക്കോ താന്നിയാനിക്ക് പരിക്കേറ്റു. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാരൻ കൂടിയായ ചാക്കോ ജലവിതരണത്തിൽ ഉണ്ടായ തകരാർ പരിശോധിക്കുന്നതിനായി പോകുംവഴി പാടത്തെ കുഴിയിൽ വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. നിലവിലെ വാർഡ് മെമ്പറും ചാക്കോയുടെ ഭാര്യയുമായ ജിജി ജേക്കബിന്റെ നേതൃത്വത്തിൽ ചാക്കോയുടെ തുടർ പ്രചാരണം ഏറ്റെടുത്തു. ജോസ് കെ.മാണി എം.പി, പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ എന്നിവർ ചാക്കോയെ സന്ദർശിച്ചു.