പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
Monday 24 November 2025 1:27 AM IST
വിതുര:പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര അജ്മൽ മൻസിലിൽ എ. മുഹമ്മദ് ആസിഫ് (21) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് സംഭവം. പീഡനത്തിന് ശേഷം ഒളിവിൽ പോയ ആസിഫിനെ വിതുര സി.ഐ ജി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ തൃശൂരിൽ നിന്നാണ് പിടികൂടിയത്. സ്‌കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കാറിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പീഡനശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഉപേക്ഷിക്കുകയും ചെയ്തു. വിതുര,വലിയമല,പാലോട് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, കവർച്ച തുടങ്ങിയ 4 കേസുകളിൽ പ്രതിയാണ് മുഹമ്മദ് ആസിഫ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.