സമസ്ത യുണൈറ്റഡ് ഫാർമേഴ്സ് ഫോറം
Monday 24 November 2025 12:24 AM IST
കണ്ണൂർ: സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്നു വരുന്ന കർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലാ കർഷക സംഗമം കണ്ണൂർ ചേംബർ ഹാളിൽ നടന്നു. ഇതിന്റെ ഭാഗമായി യുണൈറ്റഡ് ഫാർമേഴ്സ് ഫോറം എന്ന പേരിൽ ജില്ലാ സമിതി രൂപീകരിച്ചു. കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.കെ അലിക്കുഞ്ഞി ദാരിമിയുടെ അദ്ധ്യക്ഷതയിൽ ഹൈദ്രോസ് ഹാജി എറണാകുളം ഉദ്ഘാടനം ചെയ്തു. വിഷയാവതരണം അബൂബക്കർ പടിക്കൽ നിർവഹിച്ചു. പി.പി അബ്ദുൽ ഹക്കീം സഅദി, ഹാമിദ് ചൊവ്വ, ഹനീഫ് പാനൂർ, കെ.പി മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുറസാഖ് മാണിയൂർ, എ.പി.എ അബ്ദുറഹീം, എൻ. സക്കരിയ്യ, ബി.എ അലി മൊഗ്രാൽ പ്രസംഗിച്ചു. ഭാരവാഹികളായി മുഹമ്മദലി ഹാജി മുട്ടം (ചെയർമാൻ), എൻ. സക്കറിയ (കൺവീനർ), എം.പി മുഹമ്മദ് പാലത്തായി (കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.