പള്ളൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ്
Monday 24 November 2025 12:15 AM IST
മാഹി: ഗ്രാമസേവ ചാരിറ്റബിൾ ട്രസ്റ്റ് പള്ളൂരും ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ആലി സ്കൂളിൽ നടത്തിയ ക്യാമ്പിൽ ട്രസ്റ്റ് പ്രസിഡന്റ് വി.പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഡോ. ഭാസ്‌കരൻ കാരായി ഉദ്ഘാടനം ചെയ്തു. ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂൾ എം.ഡി പ്രദീപൻ കൂവ്വ, മലബാർ മെഡിക്കൽ കോളേജ് പി.ആർ.ഒ, മാർക്കറ്റിംഗ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി ഫൽഗുണൻ സ്വാഗതവും എൻ.കെ ഗണേഷൻ നന്ദിയും പറഞ്ഞു. കാർഡിയോളജി, ഗൈനക്കോളജി, അസ്ഥി രോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഷുഗർ, ഇ.സി.ജി, പ്രഷർ എന്നീ ലാബ് പരിശോധനയും ഉണ്ടായി. തുടർചികിത്സ ആവശ്യമുള്ളവർക്ക് ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ മിതമായ നിരക്കിൽ സൗകര്യം ഉണ്ടായിരിക്കും.