പ്രണയം നടിച്ച് പീഡനം : സുഹൃത്തുക്കൾ അറസ്റ്റിൽ
Monday 24 November 2025 1:44 AM IST
കുഴിത്തുറ : കളിയിക്കാവിളയിൽ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിള, മടിച്ചൽ സ്വദേശികളായ സജിൻ(22), അജിൻ (23) എന്നിവരാണ് പിടിയിലായത്. മടിച്ചൽ സ്വദേശി 18 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയെ ആണ് പീഡിപ്പിച്ചത്. അജിനും വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. വിദ്യാർത്ഥിനിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചു. ഇതുപോലെ അജിന്റെ സുഹൃത്തായ സജിനും വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിച്ചു, വിവാഹം ചെയ്യാൻ കാശ് ആവശ്യപെട്ട് വിദ്യാർത്ഥിനിയുടെ രണ്ട് പവന്റെ മാലയും വാങ്ങിയിരുന്നു.