കർഷക സംഘം ഭാരവാഹിയായ സ്ഥാനാർത്ഥിക്ക് ധാന്യങ്ങളുടെ വർണ്ണചിത്രവുമായി സ്വീകരണം

Monday 24 November 2025 12:07 AM IST
കാർഷിക വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച പയ്യന്നൂർ നഗരസഭ കാനായി സൗത്ത് വാർഡ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി. സുരേഷിന്റെ വർണ്ണചിത്രവുമായി നൽകിയ സ്വീകരണം

പയ്യന്നൂർ: നഗരസഭയിലേക്ക് മത്സരിക്കുന്ന കർഷക സംഘം ഏരിയ കമ്മിറ്റി അംഗം കൂടിയായ പി. സുരേഷ്, ഗൃഹസന്ദർശനത്തിന്റെ ഭാഗമായി തറവാട് വീട്ടിൽ എത്തിയപ്പോൾ സഹോദര മക്കൾ സ്വീകരിച്ചത്, കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള കളർ ചിത്രമൊരുക്കി.

കാർഷിക വിഭവങ്ങളായ നെല്ല്, ചെറുപയർ, അരി, തുവര, എള്ള്, മമ്പയർ തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചാണ് നഗരസഭ പതിനൊന്നാം വാർഡായ കാനായി സൗത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി. സുരേഷിന്റെ വർണ്ണ ചിത്രം കൊച്ചുകലാകാരന്മാരായ മരുമക്കൾ ഒരുക്കിയത്. ടി.കെ. അഭിജിത്ത്, അർജുൻ കാനായി, ടി.വി. അഖിൽ, ടി.വി. നിഖിൽ, ടി.കെ. അഭിനന്ദ, ടി.കെ.ഉത്തര, സാൻവിയ, ടി.കെ. മിത്രമോൾ, ഇവാഞ്ജലീൻ, ദേവശ്രീ തുടങ്ങിയവർ നാല് മണിക്കൂർ സമയമെടുത്താണ് സ്ഥാനാർത്ഥിയുടെ ചിത്രമൊരുക്കിയത്. സ്ഥാനാർത്ഥിയോടപ്പം പി. ഗംഗാധരൻ, വി.വി. ഗിരീഷ്, കെ. ജീവൻ കുമാർ, എം. രഞ്ജിത്ത്, പി. വിനോദ്, ഉണ്ണികാനായി തുടങ്ങിയവരും ഉണ്ടായിരുന്നു.