അതിർത്തിയിൽ എക്സൈസ്, പൊലീസ് പരിശോധന ശക്തമാക്കി
Monday 24 November 2025 11:12 AM IST
വെള്ളറട: കേരള-തമിഴ്നാട് അതിർത്തിയിൽ എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന ശക്തമാക്കി.ഇലക്ഷന് മുന്നോടിയായാണ് കർശന പരിശോധനകൾ നടത്തുന്നത്. അതിർത്തി വഴി വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള തമിഴ്നാട് അതിർത്തിയായ കടുക്കറയിലും പനച്ചമൂട്ടിലും വാഹനങ്ങൾ തടഞ്ഞുനിറുത്തിയുള്ള പരിശോധനകൾ തുടങ്ങിയത്. ശക്തമായ മഴയിലും കാര്യമായി വാഹന പരിശോധനകൾ നടന്നുവരുന്നു. വരും ദിവസങ്ങളിലും സംയുക്ത പരിശോധന ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളറട പൊലീസിന്റെയും അമരവിള എക്സൈസിന്റെയും നേതൃത്വത്തിലാണ് പരിശോധന.