മുലപ്പാലിലും വിഷാംശം; യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി,​ അമിതമായാൽ ശിശുക്കളിൽ ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നം

Sunday 23 November 2025 9:35 PM IST

ന്യൂഡൽഹി: ബീഹാറിലെ ആറു ജില്ലകളിൽ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം കണ്ടെത്തി. ബീ​ഹാ​റി​ലെ​ ​ഭോ​ജ്‌​പൂ​ർ,​ ​സ​മ​സ്‌​തി​പൂ​ർ,​ ​ബെ​ഗു​സാ​രാ​യ്,​ ​ഖ​ഗാ​രി​യ,​ ​ക​തി​ഹാ​ർ,​ ​ന​ള​ന്ദ​ ​ജി​ല്ല​ക​ളി​ൽ​ 2021​ ​ഒ​ക്ടോ​ബ​ർ​ ​മു​ത​ൽ​ 2024​ ​ജൂ​ലാ​യ് ​വ​രെ​ 17​-35​ ​പ്രാ​യ​മു​ള്ള​ 40​ ​മു​ല​യൂ​ട്ടു​ന്ന​ ​സ്ത്രീ​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ലാ​ണ് ​യു​റേ​നി​യം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​എ​ല്ലാ​ ​സാം​പി​ളി​ലും​ ​യു​റേ​നി​യം​ ​സാ​ന്നി​ധ്യം​ ​ക​ണ്ടെ​ത്തി​യെ​ന്ന് ​പ​ഠ​ന​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ഡ​ൽ​ഹി​ ​എ​യിം​സി​ലെ​ ​ഡോ.​ ​അ​ശോ​ക് ​ശ​ർ​മ​ ​പ​റ​ഞ്ഞു.​ ​പ​ഠ​ന​റി​പ്പോ​ർ​ട്ട് ​അ​ന്താ​രാ​ഷ്ട്ര​ ​ജേ​ണ​ലാ​യ​ ​നേ​ച്ച​റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​യു​റേ​നി​യം​ ​കു​ടി​വെ​ള്ളം,​ ​ഭ​ക്ഷ​ണം​ ​എ​ന്നി​വ​ ​വ​ഴി​ ​ഉ​ള്ളി​ൽ​ ​ചെ​ന്ന​താ​വാ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ബീ​ഹാ​റി​ലെ​ ​മ​ഹാ​വീ​ർ​ ​കാ​ൻ​സ​ർ​ ​സം​സ്ഥാ​ൻ​ ​ആ​ന്റ് ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ലെ​ ​ഡോ.​ ​അ​രു​ൺ​ ​കു​മാ​ർ​ ​ആ​ണ് ​പ​ഠ​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.

അതേസമയം മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. അനുവദനീയമായതിലും കുറഞ്ഞ നിരക്കി ൽ മാത്രമാണ് യുറേനിയം കണ്ടെത്തിയിട്ടുള്ളതെന്ന് പഠനത്തിൽ പറയുന്നു. 0 മുതൽ 5.25 ഗ്രാം/ലിറ്റർ വരെയുള്ള സാന്ദ്രതയിലാണ് എല്ലാ സാമ്പിളുകളിലും യുറേനിയം കണ്ടെത്തിയത്. മു​ല​പ്പാ​ലി​ന്റെ​ ​പോ​ഷ​ക​മൂ​ല്യം​ ​ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ​ ​ഇ​ത് ​അ​പ​ക​ട​ക​ര​മ​ല്ല. മു​ല​പ്പാ​ലി​ൽ​ ​അ​നു​വ​ദ​നീ​യ​മാ​യ​ ​യു​റേ​നി​യം​ ​എ​ത്ര​യെ​ന്ന​തി​ന് ​കൃ​ത്യ​മാ​യ​ ​ക​ണ​ക്കി​ല്ല.​ ​കു​ടി​വെ​ള്ള​ത്തി​ൽ​ ​ലി​റ്റ​റി​ൽ​ 30​ ​മൈ​ക്രോ​ഗ്രാം​ ​വ​രെ​ ​യു​റേ​നി​യം​ ​അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന് ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​മു​ല​പ്പാ​ലി​ലെ​ ​കു​റ​ഞ്ഞ​ ​അ​ള​വി​ലു​ള്ള​ ​യു​റേ​നി​യം​ ​ശി​ശു​ക്ക​ൾ​ക്ക് ​ദോ​ഷം​ ​ചെ​യ്യി​ല്ലെ​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്ന​ത്.​ ​

അതേസമയം അ​മി​ത​മാ​യ​ ​അ​ള​വി​ൽ​ ​യു​റേ​നി​യം​ ​ചെ​ന്നാ​ൽ​ ​ശി​ശു​ക്ക​ളി​ൽ​ ​വൃ​ക്ക,​ ​നാ​ഡീ​വ്യ​വ​സ്ഥ​ ​എ​ന്നി​വ​യു​ടെ​ ​വ​ള​ർ​ച്ച​ ​ത​ട​സ​പ്പെ​ടും.​ ​ബീ​ഹാ​റി​ൽ​ ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ലെ​ ​ക​ണ്ടെ​ത്ത​ൽ​ ​പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ​ഭീ​ഷ​ണി​ ​സൃ​ഷ്ടി​ക്കു​ന്ന​ത​ല്ലെ​ന്ന് ​നാ​ഷ​ണ​ൽ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​തോ​റി​ട്ടി​ ​അം​ഗ് ​ഡോ.​ ​ദി​നേ​ഷ് ​കെ.​ ​അ​സ്വാ​ൾ​ ​പ​റ​ഞ്ഞു.

ബീഹാറിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഭൂഗർഭജലത്തെ അമിതമായി ആശ്രയിക്കുന്നത്, സംസ്കരിക്കാത്ത വ്യാവസായിക മാലിന്യങ്ങൾ പുറന്തള്ളുന്നത്, രാസവളങ്ങളുടെയും കീടനാശിനികളുടെയും ദീർഘകാല ഉപയോഗം എന്നിവ ജൈവ സാമ്പിളുകളിൽ ആർസെനിക്, ലെഡ്, മെർക്കുറി എന്നിവയുടെ സാന്നിദ്ധ്യത്തിന് ഉതിനകം കാരണമായിട്ടുണ്ട്. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് മലിനീകരണം ഏറ്റവും ദുർബലമായ ഗ്രൂപ്പായ ശിശുക്കളിൽ എത്തിയിട്ടുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. .