ആറ് കിലോ കഞ്ചാവ് പിടിച്ചു
Monday 24 November 2025 2:10 AM IST
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 6.193കിലോ കഞ്ചാവ് പിടികൂടി. ആർ.പി.എഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ സ്റ്റേഷനിലെ ആറാംനമ്പർ പ്ലാറ്റ്ഫോമിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. സംയുക്ത പരിശോധന നടക്കുന്നതുകണ്ട് കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച് കടന്നതായി സംശയിക്കുന്നു. റെയിൽവേ പൊലീസ് കേസെടുത്തു.