ഡിജിറ്റൽ ക്രോപ്പ് സർവേ,​അപേക്ഷിക്കാം

Monday 24 November 2025 1:18 AM IST

മാന്നാർ:ഡിസംബർ ഒന്ന് മുതൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ക്രോപ് സർവേയ്ക്കായി മാന്നാർ പഞ്ചായത്തിൽ സർവേയർമാരെ തിരഞ്ഞെടുക്കുന്നു.സർവേ നമ്പറിന് 20 രൂപ പ്രകാരം 3000 സർവ്വേയ്ക്ക് 60000 രൂപ വരെ ലഭിക്കും.അപേക്ഷകർ പ്ലസ് ടു യോഗ്യത നേടിയവരും ആൻഡ്രോയിഡ് ഫോൺ ഉള്ളവരും ആയിരിക്കണം. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,ആധാർ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം 26ന് വൈകിട്ട് 4ന് മുമ്പ് മാന്നാർ പഞ്ചായത്ത് കൃഷിഭവനിൽ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് കൃഷി ഓഫീസർ ഹരികുമാർ പി.സി അറിയിച്ചു.