സർക്കാർ രാജിവയ്ക്കണം
Monday 24 November 2025 3:22 AM IST
ആലപ്പുഴ : ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇടതു സർക്കാർ രാജിവയ്ക്കാൻ തയ്യാറാവണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. കശുഅണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതികളെ വിചാരണ ചെയ്യുന്നതിന് സി.ബി.ഐ ക്ക് മൂന്നുപ്രാവശ്യം അനുമതി നിഷേധിച്ചത് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും ഒരേ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.