അമ്മയ്ക്കായി ചുവരെഴുതി എൻജി. വിദ്യാർത്ഥിനി

Monday 24 November 2025 1:23 AM IST

മാന്നാർ: സ്‌ഥാനാർത്ഥിയായ അമ്മയ്ക്കു വേണ്ടി ചുവരെഴുതി എൻജിനിയറിംഗ് വിദ്യാർത്ഥിനി. മാന്നാർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ധ്യ ഹരികുമാറിന്റെ പ്രചരണത്തിനാണ് മകൾ കുട്ടമ്പേരൂർ അഞ്ജനത്തിൽ അഞ്ജലി (20) ചുവരെഴുതുന്നത്. കോട്ടയം സെയിന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഞ്ജലി. ഡിസൈനിംഗ് വർക്കുകളും ചെറിയ ആർട്ട് വർക്കുകളും ചെയ്യുന്ന അഞ്ജലി ആദ്യമായാണ് ചുവരെഴുതുന്നത്. അമ്മയ്ക്കുവേണ്ടി ചുവരെഴുതാൻ എത്തിയവർക്കൊപ്പം അഞ്ജലിയും കൂടുകയായിരുന്നു. ബാലഗോകുലത്തിൽ അംഗമായിരുന്ന അഞ്ജലി പ്രചരണത്തിലും സജീവമാണ്. അച്ഛൻ റിട്ട.ഓണററി ക്യാപ്റ്റൻ ഹരികുമാറും സഹോദരി അഞ്ജനയും അഞ്ജലിക്കും അമ്മയ്ക്കും പിന്തുണയുമായി ഒപ്പമുണ്ട്.