സർഗോത്സവം സമാപിച്ചു
Monday 24 November 2025 2:25 AM IST
അമ്പലപ്പുഴ: വിദ്യാരംഗം സർഗോത്സവം സമാപിച്ചു. കളർകോട് എൽ.പി സ്കൂളിൽ ദിവസമായി നടന്നുവന്ന ശില്പശാലയാണ് സമാപിച്ചത്. സമാപന സമ്മേളനം ഡി.ഇ.ഒ ജീവ എം.സി ഉദ്ഘാടനം ചെയ്തു. എ. ഇ .ഒ എം . കെ .ശോഭനകുമാരി അദ്ധ്യക്ഷയായി. ജില്ലാ കോർഡിനേറ്റർ ശ്രീലേഖ, മനോജ്, ദീപ, വിഷ്ണു, പ്രിയ,ശാലിനി, സഞ്ജീവ് എന്നിവർ സംസാരിച്ചു. പ്രതിഭകളായി തിരഞ്ഞെടുത്ത കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.