സുവർണ ജൂബിലി ആഘോഷം
Monday 24 November 2025 3:26 AM IST
വട്ടപ്പാറ: ശാലോം സ്‌പെഷ്യൽ സ്‌കൂളിന്റെ സുവർണ ജൂബിലി ഡിസംബർ 2ന് ലൂർദ് മൗണ്ട് സ്‌കൂളിൽ നടത്തും. മലങ്കര മാർത്തോമ സിറിയൻ ചർച്ച് സഫ്രഗൺ മെട്രോപൊളിറ്റൻ ബിഷപ്പ് ഡോ.ജോസഫ് മാർ ബർണബാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പായ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.