പുസ്തക പ്രകാശനം

Monday 24 November 2025 4:26 AM IST

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിലെ ഈസ് വില്ലയിൽ ഇർഷാദ് ഇക്ബാലിന്റെ ആദ്യ കഥാസമാഹാരം “നാഗപുരാണവും ഇടത്താളുകളിലെ ചില രഹസ്യങ്ങളും” ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റ് 2025ൽ കൈരളി ടിവിയുടെ ഡയറക്ടർ ടി.ആർ.അജയൻ പ്രകാശനം ചെയ്തു.സിനിമ - സിറ്റ്കോം ഡയറക്ടറായ ഷാജി അസീസ് പുസ്തകം ഏറ്റുവാങ്ങി.ബഷീർ തിക്കോടി മുഖ്യ പ്രഭാഷകനായി.ഹരിതം ബുക്ക്സാണ് പ്രസാധകൻ.