എ.കെ.പി.എ വാർഷിക സമ്മേളനം
Monday 24 November 2025 3:28 AM IST
കടയ്ക്കാവൂർ: കടയ്ക്കാവൂർ ആൾ കേരള ഫോട്ടാേഗ്രാഫേഴ്സ് അസോസിയേഷൻ 41ാം വാർഷിക സമ്മേളനം നന്ദാവനം പാണക്കാട് ഹാളിൽ പ്രസിഡന്റ് തോപ്പിൽ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ഡോ.ദിവ്യ.എസ് അയ്യർ ഉദ്ഘാടനം ചെയ്തു.
എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബി.ആർ.സുദർശനൻ, എം.എസ്.അനിൽ കുമാർ,അശ്വതി അനിൽകുമാർ,സ്റ്റാൻലി,സതീഷ് ശങ്കർ,വിഷ്ണുകല്ലറ,ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ഫോട്ടാഗ്രാഫർമാരായ വി.ആർ.സുരേഷ് ബാബു,കൃഷ്ണൻകുട്ടി,അരുവിക്കര മോഹനൻ തുടങ്ങിയവര ആദരിച്ചു.