റീൽ മത്സരത്തിൽ പുരസ്കാരം
Tuesday 25 November 2025 3:28 AM IST
കല്ലമ്പലം: കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ സംസ്ഥാനതലത്തിൽ നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' എന്ന റീൽ മത്സരത്തിൽ ജില്ലയിൽ കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിന് പുരസ്കാരം.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.ഉമേഷ്,കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്കൂളിന് വേണ്ടി ലിറ്റിൽ കൈറ്റ് മെന്റർ അശ്വതി.ജെ പ്രശസ്തി പത്രവും തുകയും ഏറ്റുവാങ്ങി.