എസ്.ബി.ഐ ഓഫീസേഴ്സ് അസോ.സമ്മേളനം
Monday 24 November 2025 3:30 AM IST
തിരുവനന്തപുരം: എസ്.ബി.ഐ ഒാഫീസേഴ്സ് അസോസിയേഷൻ ഒമ്പതാമത് ത്രൈവാർഷിക സമ്മേളനം ടാഗോർ തിയേറ്ററിൽ ജോൺബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ.വി.ബംഗാറാജു മുഖ്യതിഥിയായി.
ജനറൽ മാനേജർമരായ സുശീൽ കുമാർ,മൻമോഹൻ സ്വൈൻ,ദിവ്യാൻസു രഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. രൂപം റോയ് മുഖ്യപ്രഭാഷണം നടത്തി. രജത്,ഫിലിപ്പ്‌കോശി എന്നിവർ സംസാരിച്ചു. ബിജു.ടി.അദ്ധ്യക്ഷനായി. രാജേഷ്. എസ് സ്വാഗതവും വി.പി.ഷാജി നന്ദിയും പറഞ്ഞു.