കോളേജ് വിദ്യാർത്ഥികൾക്ക് ഓഡിറ്റ് ക്വിസ് നാളെ
തിരുവനന്തപുരം: ഓഡിറ്റ് ദിനത്തോടനുബന്ധിച്ച് സി.എ.ജി ഓഫീസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്കായി നാളെ ഓഡിറ്റ് ക്വിസ് മത്സരം നടത്തും. ടാഗോർ തിയേറ്ററിൽ രാവിലെ 9ന് മത്സരം ആരംഭിക്കും. 25 വയസിന് താഴെയുള്ള കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഒരേ കോളേജിൽ നിന്നുള്ള രണ്ടംഗ ടീമുകൾ രൂപീകരിക്കണം. രജിസ്‌ട്രേഷൻ ഫീസില്ല. സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടെ വിജയികൾക്ക് 50,000 രൂപയാണ് സമ്മാനം. ഉത്തരങ്ങൾ എഴുതി നൽകുന്ന പ്രാഥമിക റൗണ്ട്,എട്ട് ടീമുകൾക്കുള്ള രണ്ട് സെമിഫൈനലുകൾ (ബസർ),നാല് ടീമുകളടങ്ങിയ ഗ്രാൻഡ് ഫൈനൽ എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ് മത്സരം.
സ്‌നേഹജ് ശ്രീനിവാസ് ആയിരിക്കും ക്വിസ് മാസ്റ്റർ. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: https://docs.google.com/forms/d/e/1FAIpQLSe4eqbt9ajqKKxRPSvN-MpEg1zCjqY1V-6kU5KF4owBQA3lng/viewform.ഫോൺ: 7012569672.ഇമെയിൽ: cagkeralaquiz[at]gmail[dot]com.