50,000ൽ അധികം വോട്ടർമാരെ ഒഴിവാക്കാൻ നീക്കം: അഖിലേഷ്

Monday 24 November 2025 12:41 AM IST

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ തന്റെ പാർട്ടിയും 'ഇന്ത്യ" മുന്നണിയും മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളിൽ നിന്ന് 50,000 വോട്ടുകൾ എസ്.ഐ.ആർ വഴി നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷനുമൊത്ത് ബി.ജെ.പി ഗൂഢാലോചന നടത്തിയതായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. യു.പിയിലും പശ്ചിമ ബംഗാളിലും, തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബി.ജെ.പി വലിയ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു.വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിക്കാനും ബൂത്ത് ലെവൽ യോഗ്യരായ വോട്ടർമാരെ ചേർക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, ക്രമക്കേടുകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.