കൊച്ചിയിൽ ഹാഷിഷ് ഓയിൽ പിടികൂടി നാലുപേർ അറസ്റ്റിൽ

Monday 24 November 2025 2:53 AM IST

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. രണ്ട് കോടിരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി നാലു പേർ അറസ്റ്റിൽ. എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാ‌ഡിന്റെ പരിശോധയിലാണ് ഇന്നലെ രാത്രി ഹാഷിഷ് ഓയിലുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേർ മലയാളികളാണ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. തേവര മട്ടമ്മൽ ഭാഗത്ത് ഇന്നലെ രാത്രി 10.20 ഓടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങൾ രാത്രിയും തുടരുകയാണ്.