അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Sunday 23 November 2025 11:37 PM IST

അരൂർ : ഉയരപ്പാത നിർമാണത്തിനെത്തിയ ഉത്തർപ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മുഹമ്മദ് ഇസ്രാർ(28)ആണ് ഇന്നലെ രാവിലെ മരിച്ചത്. അരൂർ ശ്രീനാരായണ നഗറിന് സമീപത്തെ ലേബർ ക്യാമ്പിൽ ഇസ്രാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി പ്ലംബിംഗ് ജോലികൾക്കായി രണ്ടുദിവസം മുമ്പാണ് എത്തിയതാണ്. തിങ്കളാഴ്ച ജോലിക്ക് പ്രവേശിക്കാനാരിക്കെയാണ് കുഴഞ്ഞുവീണത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിലെ മോർച്ചറിയിൽ. അരൂർ പൊലീസ് കേസെടുത്തു.