കാണാതായ വയോധികൻ തോട്ടിൽ മരിച്ച നിലയിൽ

Sunday 23 November 2025 11:38 PM IST

ആലപ്പുഴ: വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടനാട് കൈനകരി പഞ്ചായത്ത് മൂന്നാം വാർഡിൽ തെക്കെ ചാവറവീട്ടിൽ ഭുവന ചന്ദ്രനെയാണ് (തമ്പി-59) പഴവീട് കിഴക്ക് ഗാന്ധിവിലാസം പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പഴവീടുള്ള ഇളയമകൾ നിഷയുടെ വീട്ടിൽ എത്തിയതാണ്. ചൊവ്വാഴ്ച വൈകിട്ട് മുതൽ ഭുവന ചന്ദ്രനെ കാണാതായി. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഭുവന ചന്ദ്രന് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ഷീല. മക്കൾ: ഷാനിമോൾ,നിഷ. മരുമക്കൾ: സലിം,അനീഷ്.