ബസ് മരത്തിലിടിച്ച് 16 പേർക്ക് പരിക്ക്

Monday 24 November 2025 12:44 AM IST

വടക്കാഞ്ചേരി: ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ റെയിൽവേ സ്റ്റേഷന് സമീപം സിവിൽ സപ്ലൈസ് ഗോഡൗൺ പരിസരത്ത്‌ സ്വകാര്യ ബസ് പാതയോരത്തെ പുളിമരത്തിലിടിച്ച് 16 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 6.50നായിരുന്നു അപകടം. തൃശൂർ - ഒറ്റപ്പാലം റൂട്ടിലോടുന്ന ഷോണി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. നിരന്തര അപകട മേഖലയായ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബസ് വേ ഗതയിലായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.