വലപ്പാട് യൂണിറ്റ് കുടുംബ സംഗമം
Monday 24 November 2025 12:46 AM IST
തൃപ്രയാർ: വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് 29ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി ചാലിശ്ശേരി അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡിന് അർഹരായ കുട്ടികൾക്കുള്ള മെമന്റോയും ക്യാഷ് അവാർഡും നിയോജക മണ്ഡലം ചെയർമാൻ കെ.കെ.ഭാഗ്യനാഥൻ വിതരണം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് എം.എ.രിഹാസ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ, വനിതാവിംഗ് പ്രസിഡന്റ് വി.എം.സീനത്ത്, എടമുട്ടം യൂണിറ്റ് പ്രസിഡന്റ് പി.എൻ.സുചിന്ത്, പാലയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് സുനിൽ സൂര്യ തുടങ്ങിയവർ പ്രസംഗിച്ചു.