'ലേബർ കോഡുകൾ പിൻവലിക്കണം'
Monday 24 November 2025 12:49 AM IST
തൃശൂർ: തൊഴിലാളി വിരുദ്ധ നിയമങ്ങൾ ഉൾക്കൊള്ളുന്ന ലേബർ കോഡുകൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ കേന്ദ്രം നടത്തുന്ന ശ്രമം ഏകാധിപത്യ പ്രവണതയാണെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു. മുഴുവൻ തൊഴിലാളി സംഘടനകളും ഐക്യകണ്‌ഠേന മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ഒന്നുപോലും സർക്കാർ പരിഗണിച്ചില്ല. നൂറ്റാണ്ട് പഴക്കമുള്ള തൊഴിൽ നിയമങ്ങൾ പോലും വൻകിട കോർപ്പറേറ്റുകളുടെ സൗകര്യാർത്ഥം ലഘൂകരിക്കുന്നു. മറ്റ് രാജ്യങ്ങൾ തൊഴിലാളി ക്ഷേമം മുൻനിർത്തി ഐ.എൽ.ഒ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ ഇന്ത്യ നിഷേധാത്മക നയം സ്വീകരിക്കുന്നത് അപമാനകരമാണ്. തൊഴിലാളികളുടെ സംരക്ഷണം ഇല്ലാതാക്കുന്നതിനെതിരെ രാജ്യ വ്യാപകമായി 26ന് നടക്കുന്ന പ്രതിഷേധത്തിൽ എച്ച്.എം.എസ് യൂണിയനുകളിലെ തൊഴിലാളികളും പങ്കെടുക്കും.