കോട്ട വാർഡിൽ സ്ഥാനാർത്ഥിയില്ല

Monday 24 November 2025 12:51 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ 24ാം വാർഡായ കോട്ടയിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല. 2020ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ജയഗോപാൽ കോട്ട വാർഡിൽ നിന്നും 129 വോട്ട് നേടിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഫ്രാൻസിസ് ബേക്കൺ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ടി.റാഫിയെക്കാൾ 271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. എന്നാൽ, ഇത്തവണ ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. ഇതോടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജിത മോളും യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസി മാർട്ടിനും തമ്മിലായി മത്സരം. വാർഡ് പുനഃക്രമീകരണത്തിൽ കോട്ട വാർഡിൽ നിന്നും ആനാപ്പുഴ വാർഡിലേക്ക് മുന്നൂറിലധികം വോട്ടർമാരുടെ പേര് ചേർക്കപ്പെട്ടിട്ടുണ്ട്.