ജനവിധി തേടി കായികതാരം

Monday 24 November 2025 12:52 AM IST

ചേർപ്പ്: ഇന്ത്യൻ കായികതാരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത്. സോഫ്റ്റ് ബേസ് ബാൾ ഇനത്തിൽ ഇന്ത്യക്കായി മത്സരിച്ച താരവും മെഡൽ ജേതാവുമായ എൽവിയ ദേവസിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ചേർപ്പ് പഞ്ചായത്ത് മൂന്നാം വാർഡ് ചൊവ്വൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഇരുപത്തിയൊന്നുകാരിയായ എൽവിയ മത്സരിക്കുന്നത്. തൃശൂർ വിമല കോളേജ് എം.എ മലയാളം വിദ്യാർത്ഥിനിയാണ്. കോൺഗ്രസ് കുടുംബാംഗമായ ചൊവ്വൂർ ചാക്കേരി ദേവസിയുടെയും ലിസിയുടെയും മകളാണ്. യൂത്ത് കോൺഗ്രസ് ചേർപ്പ് മണ്ഡലം സെക്രട്ടറി സിൽവർട്ട്, ജോയൽ എന്നിവർ സഹോദരങ്ങളാണ്. ചേർപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് എൽവിയ.