നയം വ്യക്തമാക്കി ബ്രാഹ്മണ സഭ

Monday 24 November 2025 12:53 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്രാഹ്മണ സമുദായാംഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് അനുകൂലമായി പ്രതികരിക്കണമെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. കേരള ബ്രാഹ്മണ സഭ സംസ്ഥാന ഭരണസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എച്ച്.ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ സംഗീതപുരസ്‌കാരം നിർണയ സമിതിയിൽ അംഗമായിരുന്ന പ്രശസ്ത സംഗീതജ്ഞൻ ഡോ. ചേർത്തല കെ.എൻ.രംഗനാഥ ശർമ്മയെ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയ നടപടിയിൽ കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി മറ്റൊരു പ്രമേയത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.