പീഡനകേസ്, യുവാവ് പിടിയിൽ

Monday 24 November 2025 1:54 AM IST

മലയിൻകീഴ് : മാനസീക വിഭ്രാന്തിയുള്ള വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാലോട്ടുവിള കരിയറവിള തലയ്ക്കൽ വീട്ടിൽ എസ്.സുരേഷിനെ(40)മലയിൻകീഴ് പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. പീഡനത്തിനിരയായ സ്ത്രീയുടെ ഭർത്താവുമൊത്ത് വീട്ടിലിരുന്ന് മദ്യപിച്ച ശേഷം ഭർത്താവ് അബോധാവസ്ഥയിലായപ്പോഴായിരുന്നു പീഡനം. സ്ത്രീയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും സുരേഷ് ഓടി രക്ഷപ്പെട്ടിരുന്നു.രാത്രിയോടെ ഇയാളെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.രഹസ്യഭാഗത്ത് മുറിവേറ്റ വീട്ടമ്മയെ തൈക്കാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.