തിരഞ്ഞെടുപ്പ് കൺവെൻഷൻ
Monday 24 November 2025 12:56 AM IST
ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എം - ബി.ജെ.പി അന്തർധാര ഉണ്ടാക്കിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ടി.എൻ.പ്രതാപൻ. ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടപ്പുറം ഡിവിഷനിൽ ബി.ജെ.പി മത്സരിക്കുന്നില്ല. സി.പി.എമ്മിന് പിന്തുണ നൽകുകയാണ്. ചാവക്കാട് ബ്ലോക്കിലെ മന്ദലാംകുന്ന് ഡിവിഷനിൽ എൽ.ഡി.എഫിലെ സിബിത സദാനന്ദന്റെയും എടക്കഴിയൂർ ഡിവിഷനിൽ ബി.ജെ.പിയുടെ എം.സി.സബിതയുടെയും പത്രികകൾ തള്ളി. ഇതെല്ലാം അന്തർധാരയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് സി.ജെ.സ്റ്റാൻലി അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് തുടങ്ങിയവർ സംസാരിച്ചു.