ഇത്തിരിക്കുഞ്ഞൻ പെൻഗ്വിൻ

Monday 24 November 2025 7:21 AM IST

ന്യൂയോർക്ക് : ലോകത്തെ ഏറ്റവും ചെറിയ പെൻഗ്വിൻ സ്പീഷീസാണ് ' ലിറ്റിൽ ബ്ലൂ പെൻഗ്വിനുകൾ". ഫെയറി പെൻഗ്വിനുകളെന്നും അറിയപ്പെടുന്ന ഇവയ്ക്ക് വെറും 12 ഇഞ്ച് മാത്രമാണ് ഉയരമുള്ളത്. ഭാരം വെറും 1.4 കിലോ വരെയും. മനോഹരമായ നീലനിറം ഇവയുടെ പ്രത്യേകതയാണ്. ന്യൂസിലൻഡിലും ഓസ്ട്രേലിയയിലുമാണ് ലിറ്റിൽ ബ്ലൂ പെൻഗ്വിനുകൾ കാണപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മൃഗശാലകളിലും ലിറ്റിൽ ബ്ലൂ പെൻഗ്വിനുകളെ കാണാം. ശരാശരി 6.5 വർഷമാണ് ഇവയുടെ ആയുസ്. മനുഷ്യരുടെ സംരക്ഷണത്തിൽ ഇവയ്ക്ക് കൂടുതൽ കാലം അതിജീവിക്കാനാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.