പോൾ കോസ്റ്റെല്ലോ അന്തരിച്ചു

Monday 24 November 2025 7:21 AM IST

ലണ്ടൻ: പ്രശസ്ത ഐറിഷ് ഫാഷൻ ഡിസൈനർ പോൾ കോസ്റ്റെല്ലോ (80) അന്തരിച്ചു. ഡയാന രാജകുമാരിയുടെ പേഴ്സണൽ ഡിസൈനറായിരുന്നു. ഡബ്ലിനിൽ ഒരു റെയിൻകോട്ട് കമ്പനി ഉടമയുടെ മകനായി ജയിച്ച പോൾ, ഫാഷൻ പഠനത്തിന് ശേഷം 1979ൽ സ്വന്തമായി വസ്ത്ര ലേബൽ സ്ഥാപിച്ചു. ലണ്ടൻ, പാരീസ്, മിലാൻ, ന്യൂയോർക്ക് ഫാഷൻ വീക്കുകളിൽ നിറ സാന്നിദ്ധ്യമായി. 1983ലാണ് ഡയാനയുടെ പേഴ്സണൽ ഡിസൈനറായി നിയമിതനായത്. 1997ൽ ഡയാനയുടെ മരണം വരെ സ്ഥാനത്ത് തുടർന്നു. ആൻ കൂപ്പർ ആണ് ഭാര്യ. ഏഴ് മക്കളുണ്ട്.