പ്രളയം: വിയറ്റ്നാമിൽ 90 മരണം

Monday 24 November 2025 7:23 AM IST

ഹാനോയ്: വിയറ്റ്നാമിൽ ശക്തമായ മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും ഒരാഴ്ചയ്ക്കിടെ മരിച്ചത് 90 പേർ. റോഡ് ഗതാഗതം താറുമാറായി. ഒക്ടോബർ അവസാനം മുതൽ തുടർച്ചയായ മഴയാണ് അനുഭവപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. 32 ലക്ഷം കന്നുകാലികളും വളർത്തുകോഴികളും പ്രളയ ജലത്തിൽ ഒഴുകിപ്പോവുകയോ ചത്തുപോവുകയോ ചെയ്തു. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിൽ ഹെലികോപ്റ്റർ വഴിയാണ് സഹായ വിതരണം നടത്തുന്നത്.