'എന്നെക്കൊണ്ട് ഞാൻ തന്നെ തോറ്റു'; സ്വന്തം അഭിനയം കണ്ട് അമ്പരന്ന് ബാലയ്യ, വീഡിയോ
നന്ദമുരി ബാലകൃഷ്ണൻ നായകനാകുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ബാലകൃഷ്ണ ചിത്രത്തിൽ എത്തുന്നത്. പഞ്ച് ഡയലോഗുകളും തമന്റെ പശ്ചാത്തല സംഗീതവുമാണ് ട്രെയിലർ ഗംഭീരമാക്കുന്ന മറ്റ് ഘടകങ്ങൾ. കരുത്തനായ അഘോരി സന്യാസിയാണ് ബാലകൃഷ്ണയുടെ ഒരു കഥാപാത്രം.
ബോയപതി ശ്രീനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോയപതി ശ്രീനു - നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ഇപ്പോഴിതാ ട്രെയ്‌ലറിലെ തന്റെ പ്രകടനം കണ്ട് ആസ്വദിക്കുന്ന നന്ദമുരി ബാലകൃഷ്ണയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ട്രെയിലറിലെ ഡയലോഗിനനുനുസരിച്ച് തലയാട്ടുകയും ആവേശം കൊള്ളുകയും ചെയ്യുന്നുണ്ട് താരം. മലയാളി താരം സംയുക്ത മേനോനും അരികിലുണ്ട്.
#Akhanda2 Trailer reaction video பலர் விடலாம்.. ஆனா பாலையாகிட்ட இருந்தே 👀🔥😂 pic.twitter.com/Ojn3QjFWG2
— Prakash Mahadevan (@PrakashMahadev) November 23, 2025
വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. 'ബാലയ്യ: എന്റെ അഭിയം കണ്ട് എന്റെ കണ്ണ് തന്നെ തള്ളിപ്പോയി','ബാലയ്യ: ഹോ എന്നെ സമ്മതിക്കണം, എന്തൊരു അഭിനയമാണിത്', 'ശോ എന്നെക്കൊണ്ട് ഞാൻ തോറ്റു' - ഇങ്ങനെ പോകുന്നു കമന്റുകൾ. ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന കഥാപാത്രത്തെ ഓർമ വരുന്നുവെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.