തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് മരണം; 36 പേർക്ക് പരിക്ക്
Monday 24 November 2025 12:55 PM IST
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരിക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും തെങ്കാശിയിൽ നിന്ന് കോവിൽപ്പട്ടിയിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്.
ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണെന്നാണ് വിവരം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. തെങ്കാശിക്കടുത്തുള്ള കാമരാജപുരത്താണ് അപകടം ഉണ്ടായിരിക്കുന്നത്.