ആകെയുള്ളത് 300 ഒഴിവുകൾ, 60 വയസ് കഴിഞ്ഞാലും ജോലി ചെയ്യാം, അവസാന തീയതി 26

Monday 24 November 2025 2:02 PM IST

ശബരിമല തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശബരിമല,പമ്പ, നിലയ്ക്കൽ, എരുമേലി എന്നീ സ്ഥലങ്ങളിലേക്ക് ആയിരിക്കും നിയമനം ലഭിക്കുക. നിലവിൽ 300 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിൽ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് വേതനമായി ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 26.