ഒരു മാസംകൂടി കഴിഞ്ഞാൽ ജീവിതം മാറിമറിയുന്ന നക്ഷത്രക്കാർ; ധനം ഒഴുകിയെത്തും, ഭാഗ്യം നിറയും

Monday 24 November 2025 3:01 PM IST

ഈ വർഷം കഴിയുന്നതോടെ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ജ്യോതിഷപ്രകാരം, ഈ നക്ഷത്രക്കാർക്ക് ഗുണമേറിയ സമയമാണ് വരാൻ പോകുന്നത്. അപ്രതീക്ഷിതമായി സൗഭാഗ്യങ്ങൾ ഇവരെ തേടിയെത്തും. ഏതെല്ലാം നക്ഷത്രക്കാരുടെ ജീവിതത്തിലാണ് ഈ നല്ലകാര്യങ്ങൾ സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം.

1. തിരുവാതിര - ഈ നക്ഷത്രക്കാർക്ക് ശുക്രൻ ഉദിച്ചുനിൽക്കുന്ന സമയമാണ്. ലോട്ടറിയെടുത്താൽ സമ്മാനം ലഭിക്കും. ബഹുമതികൾ തേടിയെത്തും. സാമ്പത്തികമായി വൻ നേട്ടമുണ്ടാകും.

2. കാർത്തിക - ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ കിട്ടും. വിദേശത്ത് ജോലി ലഭിക്കാൻ സാദ്ധ്യത. പണം സമ്പാദിക്കാനാകും.

3. മകം - സ്‌ത്രീകൾക്ക് ഭാഗ്യം ഉദിച്ചുനിൽക്കുന്ന സമയം. എല്ലാ മാർഗത്തിലൂടെയും ധനം തേടിയെത്തും.

4. അത്തം - ഈ നക്ഷത്രക്കാരായ കലാകാരന്മാർക്ക് നല്ല സമയമാണ്. ആരോഗ്യപ്രശ്‌നങ്ങളെല്ലാം മാറും. പുതിയ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്.

5. ചോതി - സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറും. ബിസിനസിൽ ഉയർച്ചയുണ്ടാകും. കിട്ടാക്കടം തിരികെ ലഭിക്കും. ലോണുകൾ തിരിച്ചടയ്‌ക്കാൻ കഴിയും.

6. പൂരൂരുട്ടാതി - വിദേശത്ത് നിന്ന് പണം ലഭിക്കും. ലോട്ടറി, ചിട്ടി എന്നിവ അടയ്‌ക്കാൻ യോഗമുണ്ട്. കാണാതെ പോയ വിലപിടിപ്പുള്ള വസ്‌തുക്കൾ ലഭിക്കും. വിവാഹത്തിന് യോഗം. ഇഷ്‌ടപ്പെട്ടയാളെ തന്നെ പങ്കാളിയായി ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഒഴിയും.