വീട്ടിലെ നെഗറ്റീവ് എനർജി ഒഴിവാക്കി സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കണോ? ഇവ പ്രധാന വാതിലിൽ സൂക്ഷിക്കൂ

Monday 24 November 2025 3:54 PM IST

ദൈവവിശ്വാസം പോലെ ഇന്ന് പലരും ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്‌തുശാസ്ത്രം. എന്തുകാര്യം ചെയ്യുമ്പോഴും വാസ്‌തുശാസ്ത്രം പിന്തുടരുന്ന നിരവധിപ്പേരുണ്ട്. വാസ്‌തുശാസ്‌ത്രം അനുസരിക്കാതെ വന്നാൽ പല ദോഷങ്ങളും ഭവിക്കുമെന്നും ഭയക്കുന്നവരുണ്ട്. സമ്പത്തും സമൃദ്ധിയും ഐശ്വര്യവുമെല്ലാം വർദ്ധിക്കാൻ നിരവധി മാർഗങ്ങൾ വാസ്‌തുശാസ്ത്രത്തിൽ നിഷ്‌കർഷിക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

വീടിന്റെ പ്രധാന വാതിലിന് വാസ്‌തുശാസ്ത്രത്തിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പോസിറ്റീവ് എനർജി വീടിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നത് പ്രധാന വാതിലിലൂടെയാണ്. ലക്ഷ്മീ ദേവി വീട്ടിലെ പ്രധാന വാതിലിലൂടെയാണ് പ്രവേശിക്കുന്നതെന്നാണ് വിശ്വാസം. അതിനാൽതന്നെ ഇവിടം വൃത്തിയായും വെളിച്ചമുള്ളതായും സൂക്ഷിക്കണം.

പ്രധാന വാതിലിൽ ചില സാധനങ്ങൾ സൂക്ഷിച്ചാൽ ലക്ഷ്മീ ദേവി വസിക്കുമെന്നാണ് വാസ്തുശാസ്‌ത്രത്തിൽ പറയുന്നത്. വീടിന്റെ പ്രധാന വാതിലിൽ സ്വസ്‌തിക ചിഹ്നം സൂക്ഷിക്കുന്നത് ഏറെ ശുഭകരമാണ്. ഇത് വീടിനുള്ളിലേയ്ക്ക് പോസിറ്റീവ് എനർജി ഒഴുകുന്നതിന് സഹായിക്കുന്നു. വാതിലിന് സമീപത്തായി തുളസിച്ചെടി നടുന്നതും നല്ലതാണ്. ഇത് പരിസ്ഥിതിയെ ശുദ്ധീകരിക്കുകയും കുടുംബത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരികയും ചെയ്യും. പ്രധാന വാതിലിന് സമീപം ലക്ഷ്മീ ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ സ്ഥാപിക്കുന്നതും നല്ല ഫലം തരും. ഇത് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ പ്രധാന വാതിലിൽ സൂര്യദേവ യന്ത്രം സ്ഥാപിക്കുന്നത് പോസിറ്റീവ് എനർജി പ്രദാനം ചെയ്യും.