പോസ്റ്റൽബാലറ്റിന് അപേക്ഷിക്കണം

Monday 24 November 2025 7:09 PM IST

കണ്ണൂർ :തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് കിട്ടുന്നതിനായി പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആയി നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പരിശീലനകേന്ദ്രത്തിൽ അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിനായി ജില്ലാ,​ബ്ളോക്ക്,​ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്നു വരണാധികാരികൾക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. അപേക്ഷയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ്, പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം രേഖപ്പെടുത്തണം. അപേക്ഷാ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ലഭിക്കും.